Airtel Xtream Fiber 199 Plan Speed Test & Review Malayalam

ഫൈബർ കണക്ഷൻ എന്തിന്
നിങ്ങൾ നിങ്ങൾ ഇൻറർനെറ്റ് ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്നയാളോ സിനിമകൾ കാണുന്ന ആളാണെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു സംവിധാനമാണ് ഫൈബർ കണക്ഷനുകൾ നിലവിൽ ബിഎസ്എൻഎൽ, ജിയോ എയർടെൽ , റെയിൽടെൽ തുടങ്ങി വിവിധ കമ്പനികൾ ഫൈബർ കണക്ഷനുകൾ കൊടുക്കുന്നുണ്ട്

Airtel Fiber Speed Test

ഫൈബർ മൊബൈൽ ഡാറ്റകൾ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിനേക്കാൾ സുസ്ഥിരമായതും സ്പീഡിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്തതുമായ ഇൻറർനെറ്റ് സ്പീഡ് ഫൈബർ കണക്ഷൻ നമുക്ക് നൽകുന്നു മാത്രമല്ല പരമാവധി ഒരു ജീബിപി എസ് വരെ സ്പീഡ് ഫൈബർ കണക്ഷനിൽ നിന്ന് നമുക്ക് ലഭിക്കും എന്നാൽ മൊബൈലിൽ നിന്നുള്ള ഡാറ്റ സർവീസിന് ഈ സ്പീഡ് ഒരിക്കലും ലഭിക്കില്ല മാത്രമല്ല ഉപഭോക്താക്കളുടെ എണ്ണം കൂടുന്തോറും സ്പീഡ് കുറയുന്നതാണ് കണ്ടുവരുന്നത് ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇൻറർനെറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കും ടിവി കാണുന്നവർക്കും മികച്ച ഒരു മാർഗ്ഗമാണ് ഫൈബർ കണക്ഷനുകൾ.

ഞാൻ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നത് ജിയോയുടെ ഫൈബർ കണക്ഷൻ ആണ് , മൊബൈൽ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച സർവീസ് ആണ് ജിയോ ഫൈബർ തന്നത് ഇപ്പോൾ എയർടെൽ അവരുടെ സേവനം്പരമാവധി എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട് അതുകൊണ്ട് പരീക്ഷണ അടിസ്ഥാനത്തിൽ ഒരു കണക്ഷൻ അതും കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു പ്ലാൻ 199 രൂപയുടെ ഏറ്റവും ചെറിയ ഒരു പ്ലാനിലാണ് ഞാൻ എയർടെൽ കണക്ഷൻ എടുത്തിട്ടുള്ളത് ഇതിന് ആകെ ചെലവായത് 1575 രൂപയാണ് ഇതിൽ അഞ്ചുമാസത്തേക്ക് അൺലിമിറ്റഡ് ആയി 10 എംബിപി എസ് സ്പീഡിൽ ഇൻറർനെറ്റ് ലഭ്യമാക്കും എന്നുള്ളതാണ് അവരുടെ വാഗ്ദാനം നമുക്ക് ഒരു കമ്പ്യൂട്ടറും ഒന്നോ രണ്ടോ മൊബൈലും മാത്രമുള്ള സാധാരണ ഉപയോഗമാണ് ഉള്ളതെങ്കിൽ ഈ പ്ലാൻ മികച്ച ഒന്നാണ് എന്നാൽ കൂടുതൽ ഡാറ്റ അപ്ലോടിങ്ങും ഡൗൺലോഡിങ്ങും ഉള്ളവർക്ക് ഉയർന്ന സ്പീഡ് വാഗ്ദാനം ചെയ്യുന്ന മറ്റു പ്ലാനുകൾ സ്വന്തമാക്കാം.

നമ്മൾ ഇന്ന് പരിശോധിക്കുന്നത് എയർടെൽ നമുക്ക് വാഗ്ദാനം നൽകിയ സ്പീഡ് കിട്ടുന്നുണ്ടോ എന്നാണ്

Leave a Reply

Your email address will not be published. Required fields are marked *