Reach Malampuzha before noon and see the sights of Malampuzha in the south. After that you can visit Malampuzha Garden after having lunch after seeing the breathtaking views of Kava which is 4 km away. The main attractions in Malampuzha are Malampuzha Dam & Park, Aquarium, Kava Island, Snake Park, Ropeway, Rock Garden, Boating, Hanging Bridge, Yakshi, Children’s Park etc.
മലമ്പുഴയെ കുറിച്ചറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഒരു കാലത്ത് സ്കൂൾ കോളേജ് ഉല്ലാസയാത്രകൾ എവിടേക്ക് എന്ന് ചോദ്യത്തിന്റെ ആദ്യത്തെ ഉത്തരം ആയിരുന്നു മലമ്പുഴ. പാലക്കാട് നിന്ന് ഏഴു കിലോമീറ്റർ മാത്രം ദൂരമേ മലമ്പുഴയിലേക്കൊള്ളൂ. മലമ്പുഴയിൽ എത്തുന്നവർക്ക് ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഇവിടെ പരിചയപ്പെടുത്താം. പലർക്കും അറിയുന്ന സ്ഥലങ്ങൾ തന്നെയാണ്, എങ്കിലും അറിവില്ലാത്തവർക്ക് ഉപകാരപെട്ടേക്കാം. അതിരാവിലെ പാലക്കാട് എത്തിയാൽ പാലക്കാട് കോട്ടയിൽ അല്പ സമയം ചിലവഴിക്കാം. തുടർന്ന് നമുക്ക് മലമ്പുഴയിലേക്ക് യാത്ര തുടങ്ങാം പാലക്കാട് നിന്നും പുത്തൂർ വഴിയാണ് മലമ്പുഴയിലേക്ക് യാത്ര ചെയ്യേണ്ടത്,
മഴക്കാലത്താണ് യാത്രയെങ്കിൽ പോകുന്ന വഴിയിലുള്ള നടപടി പാലത്തിലൂടെയുള്ള യാത്ര തികച്ചും ആസ്വാദ്യകരമാണ് ഈ പാലം മിക്കവാറും കവിഞ്ഞൊഴുകുന്നത് കാണാം ഇതിനു മുകളിലൂടെയാണ് നാം യാത്ര ചെയ്യുന്നത് ഇവിടെനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ വലതുഭാഗത്ത് ഫാന്റസി പാർക്ക് എന്ന കേരളത്തിലെ ആദ്യത്തെ വാട്ടർ തീം പാർക്ക് കാണാൻ കഴിയും ഈ ഒരു യാത്രയിൽ ഫാൻറസി പാർക്കിനെ കുറിച്ച് പ്രത്യേകിച്ച് പറയുന്നില്ല ഫാന്റസി പാർക്കിനെ കുറിച്ചും അവിടുത്തെ സൗകര്യങ്ങളെ കുറിച്ചും മറ്റു വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ഇവിടെ നിന്നും രണ്ട് കിലോമീറ്റർ കൂടി പോയാൽ മലമ്പുഴ ഡാം എത്തുകയായി പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തു നമുക്ക് ആദ്യം മലമ്പുഴ ഗാർഡൻ സന്ദർശിക്കാം. 30 രൂപയാണ് ഗാർഡനിലേക്ക് പ്രവേശിക്കാൻ നൽകേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ ഉദ്യാനങ്ങൾ ഒന്നാണ് മലമ്പുഴ ഗാർഡൻ, ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്നതും ഇവിടേക്ക് തന്നെ, കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട് പലതരത്തിലുള്ള പൂക്കളും പല മോഡലിൽ തയ്യാറാക്കിയ പുൽ തകടികളും കണ്ണിന് കുളിര് പകരും.
ഈയൊരു ഗാർഡൻ മാത്രം ഒരു കിലോമീറ്റർ മുകളിൽ നടന്നു കാണാനുണ്ട് ഗാർഡൻ കണ്ടതിനു ശേഷം ഇടതുഭാഗത്ത് കൂടെയുള്ള പഠിക്കെട്ടുകൾ കയറി ഡാമിന്റെ മുകളിലേക്ക് പ്രവേശിക്കാം നമ്മളിവിടെ കാണുന്നത് അനന്തമായി കിടക്കുന്ന ജലാശയവും മലമ്പുഴയിലേക്ക് നീര് പകരുന്ന അകമലയുടെ ഭാഗവുമാണ് ഡാമിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളെയും കാണാൻ കഴിയും നോക്കുമ്പോൾ മലമ്പുഴ ഗാർഡന് പ്രത്യേക ഭംഗിയാണ് മഴക്കാലം കൂടി ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ഡാമിൻറെ മുകളിലെ കാഴ്ചകൾ എല്ലാം കണ്ടതിനു ശേഷം നമുക്ക് താഴേക്ക് ഇറങ്ങാം ഇനിയാണ് നമ്മൾ മലമ്പുഴ ഡാമിൻറെ തന്നെ ഏറ്റവും വലിയ കാഴ്ചയായ മലമ്പുഴയുടെ സ്വന്തം യക്ഷിയെ കാണാൻ പോകുന്നത് യക്ഷി എന്നാണ് പറയുന്നതെങ്കിലും ഇത് സ്ത്രീ സങ്കല്പത്തിന്റെ മൂർത്തിഭാവമാണ് ആരെയും മയക്കുന്ന അഴകടവുകളാണ് കാനായി കുഞ്ഞിരാമൻ തൻറെ ഏറ്റവും പ്രസിദ്ധമായ ഈ ശില്പത്തിന് നൽകിയിരിക്കുന്നത്.
ഇവിടെ തന്നെ സഞ്ചാരികൾക്കായി ബോട്ട് സർവീസ് ഒരുക്കിയിട്ടുണ്ട് പെഡൽ ബോട്ടും മോട്ടോർ ബോട്ടും ലഭ്യമാണ് ബോട്ട് യാത്രയും യക്ഷിയുടെ കാഴ്ചയും കണ്ടതിനുശേഷം നമുക്ക് തൂക്കുപാലത്തിലൂടെ മറുവശത്ത് എത്താം ഇവിടെ ഈ കാഴ്ചകളിൽ കുറച്ച് സമയം കൂടെ ചില വിടുകയോ അല്ലെങ്കിൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ പാർക്കിൽ കുറച്ചു സമയം വിശ്രമിക്കുകയോ ചെയ്യാം. അല്പസമയത്തെ വിശ്രമത്തിനു ശേഷം പുറത്തിറങ്ങി നമുക്ക് ഗാർഡന് മുകളിലൂടെയുള്ള ആകാശയാത്രയ്ക്ക് തയ്യാറാവാം 100 രൂപയാണ് റോപ്പ് വേക്ക് ഈടാക്കുന്നത്, നമ്മൾ നടന്നു കണ്ട ഗാർഡൻ മുകളിലൂടെ സഞ്ചരിച്ച് കാണുന്നത് ഒരു മികച്ച അനുഭവമായിരിക്കും.. ഇനി നമുക്ക് പോവേണ്ടത് തൊട്ടടുത്തുതന്നെയുള്ള ഏറ്റവും വലിയ അക്വേറിയത്തിലേക്ക് ആണ് 30 രൂപയാണ് ഇവിടെയും ടിക്കറ്റ് നിരക്ക്
ടിക്കറ്റ് എടുത്തതിനുശേഷം ഇവിടേക്ക് പ്രവേശിച്ചാൽ നൂറുകണക്കിന് വിവിധങ്ങളായ പല വലിപ്പത്തിലും നിറത്തിലും ഉള്ള അലങ്കാര മത്സ്യങ്ങളെ കാണാൻ കഴിയും. ഇവിടെ കണ്ടതിനു ശേഷം അടുത്തതായി തൊട്ടടുത്തുതന്നെയുള്ള സ്നേക്ക് പാർക്ക് കാണാം വിവിധങ്ങളായ നിരവധി പാമ്പ് വർഗ്ഗങ്ങളെ ഇവിടെയാണ് സംരക്ഷിക്കുന്നത് ഒപ്പം ഉടുമ്പും മുതലയും ഇവിടെയുണ്ട്…
പല സഞ്ചാരികളും പാലക്കാട് വരുമ്പോൾ മലമ്പുഴ ഡാമിൽ ഇതുവരെ പറഞ്ഞ ഭാഗങ്ങൾ മാത്രം കണ്ടു തിരിച്ചു പോകാറാണ് പതിവ് എന്നാൽ ഇവിടെ വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഒരു പ്രദേശമുണ്ട് . കവ എന്നാണ് മലമ്പുഴ ഡാമിൻറെ ദൃഷ്ടി പ്രദേശമായ ഈ ഭാഗം അറിയപ്പെടുന്നത്
മലമ്പുഴ പാർക്കിലേക്ക് പോകുന്ന വഴിയുടെ ഇടതുഭാഗത്ത് കാണുന്ന ഈ റോഡിലൂടെ പോയാൽ അവയിലേക്കുള്ള യാത്ര തുടങ്ങുകയായി ഈ വഴിയിൽ തന്നെയാണ് വിനോദസഞ്ചാര കേന്ദ്രം ഉള്ളത് പല ആകൃതികളിലും തരത്തിലും മനോഹരമായി അടക്കി വെച്ചിട്ടുള്ള ഈ കേന്ദ്രം കുട്ടികൾക്ക് വളരെ താൽപര്യം ജനിപ്പിക്കുന്നതാണ് നമുക്ക് കവയിലേക്ക് യാത്ര തുടരാം മലമ്പുഴയിൽ നിന്ന് അഞ്ചര കിലോമീറ്റർ മാത്രമാണ് അവയിലേക്കുള്ള ദൂരം അതുകൊണ്ടുതന്നെ മലമ്പുഴ സന്ദർശിച്ചതിനു ശേഷം ഈ ഒരു മനോഹരമായ പ്രദേശം കാണാതെ മടങ്ങുന്നത് വലിയൊരു നഷ്ടമാണ് കാടും പാറക്കെട്ടുകളും പിന്നിട്ട് കുറച്ചു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഈ സുന്ദരമായ ഭൂമിയിൽ എത്തും ഇവിടത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക ജലാശയത്തിനടിയിലേക്ക് സൂര്യൻ മറയുന്നത് വരെ ആ കാഴ്ച കണ്ടു കൊണ്ടിരിക്കാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് കഥ അത്ഭുതദ്വീപ് മീശ മാധവൻ കന്മദം കളിയാട്ടം കസ്തൂരിമാൻ ഒടിയൻ അങ്ങനെ നീണ്ടുപോകുന്നു ഇവിടെ ചിത്രീകരിക്കപ്പെട്ട മലയാള സിനിമകൾ മുന്നോട്ടുപോയി പൂക്കുണ്ട് ഭാഗത്തെത്തിയാൽ പച്ചവിരിച്ചു കിടക്കുന്ന ഡാമിൻറെ വൃഷ്ടിപ്രദേശത്തേക്ക് എത്താം ഇവിടെ നല്ല മഴക്കാലം അല്ലെങ്കിൽ ഈ പച്ച വിരിച്ച ഭൂമിയിലൂടെ ഓടിനടക്കാം കരിമ്പന കാറ്റേറ്റ് കുറച്ച് സമയം ആരുടെയും ശല്യവും ബഹളവും ഇല്ലാതെ ചിലവഴിക്കാം…