പാലക്കാട് നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള ശ്രീരാമ പ്രതിഷ്ഠ യോടു കൂടിയ മലമുകളിലെ ശിവക്ഷേത്രവും അതിനോട് ചേർന്ന് തന്നെയുള്ള ഒരു അടിപൊളി വ്യൂ പോയിന്റുമാണ് ഇന്നീ വീഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ശിവ ക്ഷേത്രത്തിന്. ശിവപ്രതിഷ്ഠ യോടൊപ്പം ശ്രീരാമന്റെയും നാഗങ്ങൾ അടക്കമുള്ള മറ്റു ഉപദേവത പ്രതിഷ്ഠകളും ഇവിടെയുണ്ട്..പാലക്കാട് നഗരത്തിൽ തന്നെയാണെങ്കിലും ഈ ക്ഷേത്രത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല. കാലത്ത് ആറുമണി മുതൽ പത്തുമണി വരെയും വൈകിട്ട് 5 മണി മുതൽ 7 മണി വരെയുമാണ് ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കുന്നത് വ്യൂ പോയിൻറ് കാണുന്നതിനോടൊപ്പം ക്ഷേത്രദർശനം കൂടി നടത്താൻ ഉദ്ദേശിക്കുന്നവർ ഈ സമയക്രമം കൂടി ഓർക്കുന്നത് നന്നായിരിക്കും. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം നിലവിൽ പ്രവർത്തിക്കുന്നത് ദൈനംദിന കാര്യങ്ങൾക്കായി പ്രദേശവാസികൾ അടങ്ങിയ കമ്മിറ്റിയും ഉണ്ട്
കുത്തനെയുള്ള മലകയറി വേണം ഇവിടെയെത്താൻ എങ്കിലും ബൈക്കിലോ കാറിലോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ക്ഷേത്രമുറ്റത്ത് വരെ വാഹനത്തിൽ തന്നെ യാത്ര ചെയ്യാവുന്നതാണ് പാലക്കാട് നഗരത്തിൽ നിന്നും ഒറ്റപ്പാലം റൂട്ടിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ച് കല്ലേക്കാടുള്ള ഹ്യുണ്ടായി ഷോറൂം കഴിഞ്ഞ് വലതു ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കാണുന്ന വലത്തോട്ടുള്ള കുന്നിനു മുകളിലേക്കാണ് നമ്മൾ യാത്ര ചെയ്യേണ്ടത് ഈ റോഡിന് ഇരുവശത്തും ചെറുതും വലുതുമായ നിരവധി വീടുകൾ ഉണ്ട് ഇനിയങ്ങോട്ട് കാടാണ് നഗരത്തിൽ തന്നെ ആയതുകൊണ്ട് വലിയ മൃഗങ്ങളുടെ ശല്യം ഒന്നുമില്ല എങ്കിലും കാടിൻറെ ഒരു അന്തരീക്ഷം പോകുന്ന വഴിയിൽ നമുക്ക് ആസ്വദിക്കാൻ കഴിയും ഈ റോഡ് ചെന്നെത്തുന്നത് നേരെ അമ്പലമുറ്റത്തേക്ക് ആണ്. ഇങ്ങോട്ട് വരാനുള്ള മറ്റൊരു മാർഗം പാലക്കാട് മേപ്പറമ്പിൽ നിന്നും കാവൽപ്പാട്ടയ്ക്ക് പോകുന്ന റോഡിന് ഇടത്തേക്ക് തിരിഞ്ഞ് പുഴയോട് ചേർന്ന് യാത്ര ചെയ്താൽ അവിടെ നിന്നും ഏതാണ്ട് 160 ഓളം പടികൾ നടന്നു കയറി ക്ഷേത്രമുറ്റത്ത് എത്താം
ക്ഷേത്രദർശനം നടത്തി കഴിഞ്ഞാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള വ്യൂ പോയിൻറ് ശാന്തമായ അന്തരീക്ഷത്തിൽ എപ്പോഴും വീശുന്ന തണുത്ത കാറ്റിന്റെ അകമ്പടിയോടെ ആസ്വദിക്കാം ഇടതുഭാഗത്ത് കാണുന്നത് നമ്മുടെ കൽപ്പാത്തിപ്പുഴയാണ്, മുന്നിൽ കാണുന്ന കൽപ്പടവുകൾ ഇറങ്ങി പുഴയിലേക്ക് പോകാം മലമ്പുഴയിൽ നിന്ന് വരുന്ന കൽപ്പാത്തി പുഴയിലെ ആ തണുത്ത വെള്ളത്തിൽ കളിച്ച് ശരീരം തണുപ്പിക്കാം ചുറ്റും പരന്നുകിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നുള്ള തണുത്ത കാറ്റ് ആസ്വദിക്കാം
ശാന്തമായ അന്തരീക്ഷത്തിൽ കുറച്ചധികം നേരം ആരുടെയും കണ്ണിൽപ്പെടാതെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന മികച്ച ഒരു സ്ഥലമാണിത്